രാജ്യം മുഴുവന്‍ വിസ്മയത്തോടെ നോക്കി കാണുകയാണ് രാഹുല്‍ ഗാന്ധി നടത്തുന്ന സമരത്തെ; അവസാനം വരെ പൊരുതുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സമരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ട്. ഇത് ഇന്ത്യയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന സമരമാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് ആണ്.രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടിക അട്ടിമറിച്ചു. ബിജെപി ക്ക് ജയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എല്ലാം അട്ടിമറി നടന്നു. എകാധിപതികളായ ഭരണാധികാരികള്‍ എല്ലാം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍.
പ്രതിഷേധത്തിന്റെ ശബ്ദം ഓരോ മുക്കിലും മൂലയിലും എത്തിക്കണം. രാജ്യം മുഴുവന്‍ വിസ്മയത്തോടെ നോക്കി കാണുകയാണ് രാഹുല്‍ ഗാന്ധി നടത്തുന്ന സമരത്തെ. ഈ സമരം അവസാനം വരെ പൊരുതി നില്ക്കാന് എല്ലാവരും ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ഗ്യാനേഷ് കുമാര്‍ രാജിവെക്കുക ഡല്‍ഹി സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമരങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിട്ടിയ സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള പ്രക്ഷോഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
