Advertisement

പി എം മുനീര്‍ ഹാജിക്ക് ചൗക്കി കുന്നില്‍ ഗ്രീന്‍ സ്റ്റാര്‍ സ്വീകരണം നല്‍കി

By kcnchannel / October 14, 2026

ചൗക്കി കുന്നില്‍ : മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി എം മുനീര്‍ ഹാജിക്ക് കുന്നില്‍ ഗ്രീന്‍ സ്റ്റാര്‍ സ്വീകരണം നല്‍കി , ക്ലബ്ബ് പ്രസിഡണ്ട് നജീബ് കുന്നില്‍ ഉപഹാരം നല്‍കി , മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എ അബ്ദുള്ള കുഞ്ഞി സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു, മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു, മുസ്ലിംലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കരീം ചൗക്കി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ്, എരിയാല്‍ മുഹമ്മദ് കുഞ്ഞി , അബ്ദു നീട്ടത്തില്‍, അല്‍ത്താഫ് ചൗക്കി, സിദ്ദിഖ് ബദര്‍ നഗര്‍, ജുനൈദ് കമ്പാര്‍, ബഷീര്‍ മജല്‍, ബഷീര്‍ മൂപ്പ, ജമാല്‍ ബള്ളൂര്‍, അമീര്‍ കോട്ടക്കുന്ന് , ഷെഫീഖ് പീബീസ്, കെ എം ഇര്‍ഷാദ്, സത്താര്‍, മൊയ്തീന്‍ കുട്ടി, റഹ്‌മാന്‍ കന്യപ്പാടി, ശിഹാബ് അര്‍ജാല്‍,ഇന്‍ത്തിയാസ്, ഷെമീര്‍ ചെമ്മു, സാബിത്ത് ചൗക്കി ,ഫൈസല്‍, റിഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു,

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി എം മുനീര്‍ ഹാജിക്ക് കുന്നില്‍ ഗ്രീന്‍ സ്റ്റാര്‍ സ്വീകരണത്തില്‍ ക്ലബ് പ്രസിഡന്റ് നജീബ് കുന്നില്‍ ഉപഹാരം നല്‍കുന്നു