ഹാന്‍ഡ് ഹെല്‍ഡ് ചെസ്റ്റ് എക്സ്റേ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കുമ്പടാജെ: ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ജില്ലാ ആ രോഗ്യ വകുപ്പ്, ഗ്രാമ പഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സമൂഹ പങ്കാളിത്തത്തോടെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുന്നതിനായി, ശ്വാസകോശ ക്ഷയരോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനു വേണ്ടി കുമ്പടാജെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് സൗജന്യ ഹാന്‍ഡ് ഹെല്‍ഡ് ചെസ്റ്റ് എക്സ്റേ പരിശോധന നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ -കാര്യ സമിതി ചെയര്‍ പേഴ്സണ്‍ ശ്രീമതി. പ്രിയങ്കയുടെ അദ്ധ്യക്ഷതയില്‍ പ്രസിഡണ്ട് ശ്രീമതി. യശോദ.എന്‍. പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്. ശ്രീ.രവീന്ദ്രറൈ ഗോസാ ടെ, മെമ്പര്‍ ശ്രീമതി. സൗഭാഗ്യലക്ഷ്മി എന്നിവര്‍ സംസാരിച്ചു’. മെഡിക്കല്‍ ആഫീസര്‍ .ഡോ. സയ്യിദ് ഹാമിദ് ഷുഹൈബ് അവര്‍കള്‍ ക്ഷയരോഗത്തെക്കുറിച്ച് ക്ലാസെടുക്കുകയും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ സുരേഷ്കുമാര്‍ സ്വാഗതം ആശംസിച്ച് ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.. റേഡിയോ ഗ്രാഫര്‍ ശ്രീ. ശരത്ത്, ശ്രീമതി. ധന്യ, ഡാറ്റാ മാനേജര്‍ ശ്രീമതി. സൂര്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ക്യാമ്പില്‍ 70 പേര് സംബന്ധിച്ചു. പബ്ലിക് ഹെല്‍ത്ത് നഴ്സ് ശ്രീമതി.ഉഷ. നന്ദി അറിയിച്ചു.
