മയങ്കര സുബ്രഹ്‌മണ്യ ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവം: മാതൃസമിതി യോഗം ചേര്‍ന്നു
ചെര്‍ക്കള: ബേവിഞ്ച മയങ്കര സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഡിസംബര്‍ 18 മുതല്‍ 27 വരെ നടക്കുന്ന പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവത്തിന്റെ വിജയത്തിനായി മാതൃസമിതി യോഗം ചേര്‍ന്നു.
വാര്‍ഡ് മെമ്പര്‍ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. സമിതിയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി ഗിരിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഗോവിന്ദ ബള്ളമൂല മാതൃസമിതിയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായി സംസാരിച്ചു. ഗോപാലകൃഷ്ണ കക്കില്ലായ, ബി. കെ. വിജയന്‍, ബി. എന്‍. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
മാതൃസമിതി വിപുലീകരിക്കുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും ജനറല്‍ കമ്മിറ്റിയിലേക്കും പുതിയ അംഗങ്ങളെ ചേര്‍ക്കുകയും ചെയ്തു. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി മാതൃസമിതി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തി.
മാതൃസമിതി സെക്രട്ടറി ഓമന സ്വാഗതവും വത്സല നന്ദിയും പറഞ്ഞു.
