Advertisement

ശബരിമലയില്‍ അരവണ നിര്‍മ്മാണം ആരംഭിച്ചു; ദിവസം 1.5 ലക്ഷം ടിന്‍ നിര്‍മിക്കും

By kcnchannel / October 14, 2026

പത്തനംതിട്ട: ശബരിമലയില്‍ അരവണ നിര്‍മ്മാണം ആരംഭിച്ചു. അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരു മാസക്കാലമായി പ്ലാന്റ് അടച്ചിട്ട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിവരികയായിരുന്നു. ഇന്ന്(14.10.2026) രാവിലെ മുതലാണ് അരവണ നിര്‍മ്മാണം ആരംഭിച്ചത്.

നിലവില്‍ ഒന്നര ലക്ഷം ടിന്‍ അരവണയാണ് പ്രതിദിന ഉത്പാദനം .ഒക്ടോബര്‍ 20ന് ശേഷം പ്ലാന്റ് പൂര്‍ണ്ണ ഉത്പാദന ശേഷി കൈവരിക്കും. അപ്പോള്‍ പ്രതിദിനം 3.25 മുതല്‍ 3.65 വരെ ലക്ഷം ടിന്‍ അരവണ ഉത്പാദിപ്പിക്കാനാവും.

പ്ലാന്റിന്റെ ശേഷി വര്‍ദ്ധിക്കുന്നതോടെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തര്‍ക്ക് ആവശ്യാനുസരണം അരവണ വിതരണം ചെയ്യാനാകും.ഒരുമാസത്തോളം ആണ് പ്ലാന്റ് അടച്ചിട്ടിരുന്നത്. പ്ലാന്റ് നവീകരണം മൂലം അരവണക്ക് ക്ഷാമം ഉണ്ടായത് വിവാദമായിരുന്നു.