Advertisement

ഇന്ദിരയെ വെട്ടി കേന്ദ്രം; സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയുടെ പേര് നീക്കും, പകരം പിഎം

By kcnchannel / October 14, 2026

ദില്ലി: ഇന്ദിരാഗാന്ധിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന നാല് പ്രധാന പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേരുകള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ദിരാഗാന്ധിക്ക് പകരം ‘പ്രധാനമന്ത്രി’ (പി.എം) എന്ന പേര് ചേര്‍ത്തായിരിക്കും പദ്ധതികള്‍ ഇനി അറിയപ്പെടുക. ദേശീയ ഭിന്നശേഷി പെന്‍ഷന്‍ പദ്ധതി, വയോജന പെന്‍ഷന്‍ പദ്ധതി, വിധവ പെന്‍ഷന്‍ പദ്ധതി എന്നിവയുടെ പേരുകളാണ് ഇത്തരത്തില്‍ മാറ്റുന്നത്.

സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ അഞ്ചു കൊല്ലത്തേക്ക് കൂടി തുടരാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 53,000 കോടി രൂപയാണ് നീക്കിവെക്കുന്നത്. കൂടാതെ, ഭിന്നശേഷി പെന്‍ഷന്‍ പദ്ധതിക്കുള്ള മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തി. നിലവില്‍ 80% വൈകല്യമുള്ളവര്‍ക്ക് മാത്രം നല്‍കിയിരുന്ന പെന്‍ഷന്‍ ഇനി മുതല്‍ 40% വൈകല്യമുള്ളവര്‍ക്കും അര്‍ഹതയുണ്ടായിരിക്കും. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ജനിക്കുന്നത് മുതല്‍ തന്നെ ഈ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.

അഞ്ച് ദേശീയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേരുകള്‍ ഹിന്ദിയിലേക്ക് മാറ്റാനാണ് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനം എടുത്തത്. ഇന്ദിരാഗാന്ധി നാഷണല്‍ ഓള്‍ഡ് ഏജ് പെന്‍ഷന്‍ സ്‌കീം എന്ന വയോജന പെന്‍ഷന്‍ പദ്ധതി ഇനി പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെന്‍ഷന്‍ യോജന എന്ന് അറിയപ്പെടും. സമാനമായി ഭിന്നശേഷി പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും വിധവാ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ ഇന്ദിരാഗാന്ധിയുടെ പേര് മാറ്റി. രണ്ടിലും പകരം പ്രധാനമന്ത്രി എന്ന് ചേര്‍ത്തു.

ദേശീയ കുടുംബ സഹായ പദ്ധതി, ദേശീയ സാമൂഹ്യ സുരക്ഷാ സഹായ പദ്ധതി എന്നിവയുടെയും പേരുകള്‍ ഹിന്ദിയിലേക്ക് ആക്കി. ഭിന്നശേഷി പെന്‍ഷന് അപേക്ഷിക്കാന്‍ 80% വൈകല്യം ഉണ്ടാകണം എന്നതാണ് നിലവിലെ വ്യവസ്ഥ. ഇനി 40% മുതല്‍ വൈകല്യമുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കും. ജനിക്കുന്നത് മുതല്‍ ഭിന്നശേഷിക്കാര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 53428 കോടി രൂപയാണ് അടുത്ത അഞ്ച് കൊല്ലത്തേക്ക് കൂടി ഈ പദ്ധതികള്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റി വെക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിന് എതിരായ പ്രതിപക്ഷ സമരം ശക്തമാകുമ്പോഴാണ് മൂന്ന് പ്രധാന സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടിക്കൊണ്ട് കേന്ദ്ര മന്ത്രിസഭയുടെ ഈ രാഷ്ട്രീയ നീക്കം.