Advertisement

നെടുമ്പാശ്ശേരി വാഹനാപകടം; ഒരു പ്രതിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല, ശക്തമായ നടപടി ഉണ്ടാകും; രമേശ്ചെന്നിത്തല

By kcnchannel / October 14, 2026

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതികളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. പൊലീസ് ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

21 വയസ്സില്‍ താഴെയുള്ളവരെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയക്കുക എന്നത് ജയില്‍ നിയമമാണ്. അത് പൊലീസ് അല്ല കോടതിയാണ് തീരുമാനിച്ചത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ 12 മണിക്കൂര്‍ മദ്യപിച്ച് വാഹനമോടിക്കുന്നതില്‍ പ്രത്യേക പരിശോധന നടത്തി. ആയിരത്തോളം ആളുകളെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഇനി അനുവദിക്കില്ല. ലൈസന്‍സ് റദ്ദാക്കുന്നത് മാത്രമല്ല ശക്തമായ നടപടി സ്വീകരിക്കും.

സമൂഹമാധ്യമങ്ങളില്‍ മതം പറഞ്ഞു പോലും പ്രചാരണം നടക്കുന്നു. അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. പൊലീസ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ ഹേറ്റ് ക്യാമ്പയിനുകളില്‍ നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.