മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി പിണറായിയും റിയാസും,
വിജിലന്‍സ് എഫ്ഐആര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹര്‍ജിയുടെ ഡയറി നമ്പറായി. വിജിലന്‍സ് എഫ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. അതേ സമയം ഹര്‍ജി ഇന്ന് പരിഗണിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്.
മാസപ്പടി ഹവാല കേസുകളില്‍ പിണറായി വിജയനടക്കമുള്ള പ്രതികള്‍ക്ക് ഇന്നലെ ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടുന്നു. അഴിമതിയില്‍ കേസ് എടുക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള അനുമതി അപേക്ഷ ഡിവിഷന് ബഞ്ച് തള്ളി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രതികളെ കേള്‍ക്കണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. മതിയായ തെളിവുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് സര്‍ക്കാരിനേറ്റ തിരിച്ചടി കൂടിയാണ്.
ഇഡി കത്തില്‍ അഴിമതി തടയല്‍ നിയമ പ്രകാരം കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ച സിംഗിള്‍ ബഞ്ച് നടപടി നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അപ്പീല്‍ നല്കാന് അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് പിണറായി വിജയന്, മുഹമ്മദ് റിയാസ്, വീണ ടി അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ എതിര്‍കക്ഷിയല്ലാത്ത തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവെന്നായിരുന്നു പ്രാധാന വാദം. എന്നാല്‍ പ്രതിഭാഗം ഉയര്‍ത്തിയ എല്ലാ വാദങ്ങളും തള്ളിയാണ് അപ്പീല്‍ അനുമതി ഡിവിഷന് ബഞ്ച് തള്ളിയത്.
കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് എ ബദറുദ്ദീനിന്റെ ഉത്തരവ് പ്രതികളുടെ നിയമപരമോ ഭരണഘടനാപരമോ ആയ അവകാശത്തെ ബാധിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. പിഎംഎല്‍എ നിയമത്തില്‍ 66(2) പ്രകാരമുള്ള വിവരങ്ങളോടൊപ്പം കുറ്റകൃത്യം സൂചിപ്പിക്കുന്ന തെളിവുകളുമുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ല, സര്‍ക്കാര്‍ നിലപാട് തള്ളിയാണ് ഇക്കാര്യം കോടതി സൂചിപ്പിച്ചത്. അഴിമതി കേസില്‍ എഫ്ഐആര്‍ ഇടുന്നതിന് മുന്‍പ് പ്രതികളുടെ ഭാഗം കേള്‍ക്കണമെന്നതും പ്രാഥമിക അന്വേഷണം വേണമെന്നതും പ്രതികള്‍ക്ക് ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ചുരുക്കത്തില്‍ പിണറായിയ്ക്കും സര്‍ക്കാറിനും ഏറ്റ തിരിച്ചടിയാണ് വിധി.
ഹൈക്കോടതി വിധി അനുകൂലമായ പശ്ചാത്തലത്തില്‍ കേസിലെ നടപടികള്‍ വേഗത്തിലാക്കാനാണ് ഇഡി യുടെ ആലോചന. നിലവില്‍ പിണറായി വിജയനെയും റിയാസിനെയും ഒന്നാം പ്രതിയാക്കി രണ്ട് ഇസിഐആര്‍ ആണ് ഇഡി ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ നോട്ടീസ് നല്കി ചോദ്യം ചെയ്യലടക്കമുള്ള നചപടികളിലേക്ക് ഉടന്‍ കടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
