വിദ്യാനഗര്‍: ലോക വെള്ളക്കോല് ദിനാചരണം വിപുലമായി ആചരിച്ചു
വിദ്യാനഗര്‍: ലോക വെള്ളക്കോല് ദിനാചരണത്തിന്റെ ഭാഗമായി ലയണ്‍സ് ക്ലബ് വിദ്യാനഗറിന്റെ ആഭിമുഖ്യത്തില്‍ വൈറ്റ് കെയ്ന്‍ റാലിയും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് വിദ്യാനഗറില്‍ നിന്ന് ആരംഭിച്ച റാലി ഉദയഗിരി ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. ലയണ്‍സ് ക്ലബ് സെക്രട്ടറി പത്മനാഭന് സി MJF സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന് ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ഗവ. സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും, ഗവ. ടീച്ചര്‍ ട്രെയിനിംഗ് സെന്ററിലെ അധ്യാപക പരിശീലനാര്ത്ഥികള്, ലയണ്‍സ് ക്ലബ് അംഗങ്ങള്‍, കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് പ്രവര്‍ത്തകര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.
തുടര്‍ന്ന് 3.45ന് ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജി.വി സ്കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിലെ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. സീനിയര്‍ അസിസ്റ്റന്റ് രാജേഷ് ബാബു എം. സ്വാഗതം പറഞ്ഞു. ലയണ്‍സ് ക്ലബ് വിദ്യാനഗര്‍ പ്രസിഡന്റ് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി പി.വി. മധുസൂദനന് MJF ഉദ്ഘാടനം ചെയ്തു.
കേരള ഫെഡറേഷന് പ്രസിഡന്റ് സതീശന് ബേവിന്ജ ആമുഖ പ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ലീഗല്‍ അഡൈ്വസര്‍ ലയണ്‍ അഡ്വ. വിനോദ്കുമാര്‍ MJF വെള്ളക്കോല് വിതരണം നിര്‍വഹിച്ചു.
സോണ്‍ ചെയര്‍പേഴ്സണ്‍ ലയണ്‍ എം.എ നസാര്‍ MJF, ഐ.പി.പി ലയണ്‍ എ. പ്രഭാകരന് നായര്‍ MJF, ഗവ. ടീച്ചര്‍ ട്രെയിനിംഗ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ബിന്‍സി പി.ജെ, കെ.എഫ്.ബി കാസര്‍ഗോഡ് ജില്ലാ യൂണിറ്റ് സെക്രട്ടറി നാരായണന് സി.എച്ച്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. നാരായണന്, വിഷന്‍ എംപവര്‍ സ്കൂള്‍ കോര്‍ഡിനേറ്റര്‍ തന്‍സീറ കെ.
അനിത കുമാരി PTA Vice president എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ ടി.വി. വിനോദ് കുമാര്‍ നന്ദി പറഞ്ഞു.
വെള്ളക്കോലിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളുടെ കടമയെക്കുറിച്ചും ലഘുലേഖ വിതരണം
പരിപാടിയുടെ ഭാഗമായി കാഴ്ചപരിമിതരുടെ സ്വതന്ത്ര സഞ്ചാരത്തിന്റെ പ്രതീകമായ വെള്ളക്കോലിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു.
ലഘുലേഖയില്‍ പറയുന്നത് ഇങ്ങനെ:
വെള്ളക്കോല് എന്തിനു? കാഴ്ചയില്ലാത്തവര്‍ക്ക് വെളിച്ചമാണ് വെള്ളക്കോല്. വഴിയിലെ തടസ്സങ്ങള്‍ തിരിച്ചറിയാനും, സുരക്ഷിതമായി നടക്കാനും, സ്വയം പര്യാപ്തരായി ജീവിക്കാനും ഇത് സഹായിക്കുന്നു. ഇത് ഒരു സഹായ ഉപകരണം മാത്രമല്ല, അന്തസ്സിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകം കൂടിയാണ്.
പൊതുജനങ്ങളുടെ കടമ എന്ത്?
- വെള്ളക്കോല് പിടിച്ച് നടക്കുന്നവരെ കണ്ടാല്‍ വഴി നല്‍കുകയും, റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുകയും ചെയ്യുക. 2. ബസ് സ്റ്റോപ്പ്, തിരക്കുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുക. 3. സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചതിന് ശേഷം മാത്രം സഹായിക്കുക, അവരുടെ കൈ പിടിച്ചു വലിക്കാതെ അവര്‍ക്ക് നിങ്ങളുടെ കൈത്താങ്ങ് നല്‍കുക. 4. നടപ്പാതകള്‍ കയ്യേറി സാധനങ്ങള്‍ വെക്കാതിരിക്കുക, വെള്ളക്കോല് തട്ടി വീഴാന്‍ സാധ്യതയുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക. 5. കാഴ്ചപരിമിതരെ സഹതാപത്തോടെയല്ല, തുല്യരായി കാണുക.
കാഴ്ചയില്ലായ്മ ഒരു പരിമിതിയല്ല, അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴാണ് വൈകല്യം ഉണ്ടാകുന്നത് എന്ന സന്ദേശം ഉയര്‍ത്തിയാണ് ഈ വര്‍ഷത്തെ ദിനാചരണം സമാപിച്ചത്.
