ആത്മസംസ്‌കരണത്തിന്റെ സന്ദേശം പകര്‍ന്ന് എസ്.വൈ.എസ് പള്ളങ്കോട് സര്‍ക്കിള്‍ തസ്‌കിയ സമ്മേളനം സമാപിച്ചു
പള്ളങ്കോട്: പ്രവര്‍ത്തകര്‍ക്ക് ആത്മസംസ്‌കരണത്തിന്റെയും ആത്മീയ ഉണര്‍വിന്റെയും സന്ദേശം പകര്‍ന്നുനല്‍കി എസ്.വൈ.എസ് പള്ളങ്കോട് സര്‍ക്കിള്‍ സംഘടിപ്പിച്ച തസ്‌കിയ സമ്മേളനം സമാപിച്ചു.
വ്യക്തിജീവിതത്തില്‍ ആത്മീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെയും സ്വഭാവശുദ്ധീകരണത്തിലൂടെ മാതൃകാപരമായ പ്രവര്‍ത്തകരായി മാറേണ്ടതിന്റെയും പ്രാധാന്യം സമ്മേളനം ഓര്‍മിപ്പിച്ചു.
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥതയും സാമൂഹിക സേവനങ്ങളില്‍ ഉത്തരവാദിത്തബോധവും വളര്‍ത്തിയെടുക്കുന്നതിനുള്ള ആഹ്വാനവും സമ്മേളനം നല്‍കി.
സര്‍ക്കിള്‍ പ്രസിഡന്റ് ഹനീഫ് ഹാജി അധ്യക്ഷതയില്‍ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ജൗഹരി എരുമാട് മുഖ്യപ്രഭാഷണം നടത്തി.
ഇബ്രാഹിം സഅദി പള്ളത്തൂര്‍
മഹ്‌ളറത്തുല്‍ ബദരിയക്ക് നേതൃത്വം നല്‍കി.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
സൂഫി മദനി, അബ്ദുല്‍ റസാഖ് സഖാഫി , അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്‍ നാസര്‍ ഹാജി പി.എം,
പി.എസ്. അബ്ദുല്ല ഹാജി
യൂസുഫ് ഹാജി, കുഞ്ഞിപ്പ ഹാജി, അബ്ദുല്ല പരപ്പ, റാഷിദ് ഹിമമി പള്ളത്തൂര്‍, റഷീദ് പള്ളങ്കോട്, ഇബ്രാഹിം നഈമി, അബ്ദുറഹ്‌മാന്‍ ഹനീഫി, മൊയ്തീന്‍ ഹസന്‍, റാഷിദ് പള്ളത്തൂര്‍ സംബന്ധിച്ചു.
അബ്ദുല്‍ കരീം ജൗഹരി സ്വാഗതവും
സലാം ഹാജി ബദന നന്ദിയും പറഞ്ഞു.
