സുല്‍ത്താന്‍ ഡിയര്‍ പാരന്റ് – രക്ഷാകര്‍തൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു
കുണിയ : ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിടിഎ കമ്മിറ്റി സുല്‍ത്താന്‍ ഡയമണ്ട്‌സ് & ഗോള്‍ഡുമായി സഹകരിച് ‘ഡീയര്‍ പാരന്റ് ‘ പരിശീലന പരിപാടി സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എ എം അഷ്‌റഫിന്റെ അധ്യക്ഷതയില്‍ കാസറഗോഡ് നാര്‍ക്കോട്ടിക് ഡിവൈഎസ്പി ഡോ വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജേസീസ് രാജ്യാന്തര പരിശീലകന്‍ വി വേണുഗോപാലന്‍ ക്ലാസ് കൈകാര്യം ചെയ്തു.
സുല്‍ത്താന്‍ കാഞങ്ങാട് മാനേജര്‍ ഇക്ബാല്‍, മദര്‍ പി ടി എ പ്രസിഡന്റ് തസ്‌നീമ ബദറുദീന്‍, സ്റ്റാഫ് സെക്രട്ടറി പി രാജന്‍, എസ് ആര്‍ ജി കണ്‍വീനര്‍ വിജി,. പ്രേമ ടീച്ചര്‍, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രഥമ അധ്യാപിക മിനി കെ പി സ്വാഗതം പറഞ്ഞു.
