വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍; ലീഗ് സംസ്ഥാന വൈ. പ്രസിഡന്റ് എം.സി. മായിന്‍ഹാജി ചെയര്‍മാന്‍
കുറുക്കോളി മൊയ്തീന്‍ എംഎല്‍എമാരുടെ പ്രതിനിധിയാകും. മുന്‍ ചെയര്‍മാന്‍ ഹംസ നല്‍കിയ കേസ് ഹൈക്കോടതിയില്‍ നില്‍ക്കെയാണ് പുനഃസംഘടിപ്പിച്ചത്.
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എംസി മായിന്‍ഹാജി ചെയര്‍മാനാകും. ഒമ്പത് അംഗങ്ങളുള്ള ബോര്‍ഡ് ആണ് പുനഃസംഘടിപ്പിച്ചത്. സമസ്ത മുശാവറയില്‍ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫല്‍ ഫൈസിയെ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു. കുറുക്കോളി മൊയ്തീന്‍ എംഎല്‍എമാരുടെ പ്രതിനിധിയാകും. മുന്‍ ചെയര്‍മാന്‍ ഹംസ നല്‍കിയ കേസ് ഹൈക്കോടതിയില്‍ നില്‍ക്കെയാണ് പുനഃസംഘടിപ്പിച്ചത്.
വഖഫ് ബോര്‍ഡ് പിരിച്ചു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അംഗങ്ങളില്‍ പലര്‍ക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നായിരുന്നു പ്രധാന ആരോപണം. നിലവിലെ ബോര്‍ഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു. രണ്ട് അമുസ്ലിം അം?ഗങ്ങളെ പിന്നീട് നിയമിക്കുന്നതില്‍ സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം തീരുമാനിക്കും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇടത് സര്‍ക്കാരാണ് കെ.എസ്. ഹംസയെ ചെയര്‍മാന്‍ ആക്കിയത്. ബോര്‍ഡിന് നാലര വര്‍ഷം കാലാവധി ഇനിയും ശേഷിക്കുന്നു. പുനഃസംഘടന ആവശ്യമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബോര്‍ഡിലെ മുത്തവല്ലി ഉമ്മര്‍ ഫൈസി മുക്കം പരസ്യമായി ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് അമര്‍ഷമുണ്ടായിരുന്നു.
