സഫ്വാന്‍ ഹുദവിയുടെ വീട് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദര്‍ശിച്ചു
കാസര്‍കോട്: അപകടത്തില്‍പ്പെട്ട് മരണപ്പെട്ട എസ്.കെ.എസ്.എസ്.എഫ് ബെദിര ശാഖ മുന്‍ ഭാരവാഹി സഫ്വാന്‍ ഹുദവിയുടെ വീട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പരേതനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല യമാനി, സിറാജ് ഫൈസി ചേരാല്‍, സമസ്ത മുഫത്തിഷ് അഷ്‌റഫ് യമാനി, സുഹൈല്‍ ഹുദവി മുക്കൂട്, സിദ്ദീഖ് ഹുദവി മസ്തിക്കുണ്ട് എന്നിവര്‍ തങ്ങളോടൊപ്പമുണ്ടായിരുന്നു.
