മാസപ്പടി കേസ്: പിണറായിയുടെ വീട്ടില്‍ ഇ ഡി, സമന്‍സ് നല്‍കാന്‍ നേരിട്ടെത്തി
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി. നേരിട്ടത്തി നോട്ടീസ് നല്‍കാനാണ് എത്തിയത്. പിണറായി വിജയന്‍ വീട്ടില്‍ ഇല്ല. വിശാല ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഇന്നലെ കണ്ണൂരിലേക്ക് തിരിച്ചിരുന്നു.
വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിണറായിയുടെ വീട്ടില്‍ എത്തി. വീട്ടില്‍ നോട്ടീസ് പതിച്ചു. സമന്‍സ് നോട്ടീസ് നേരിട്ടു നല്‍കാന്‍ കഴിയാത്തതിനാലാണ് നോട്ടീസ് പതിച്ചത്. ചോദ്യം ചെയ്യലിനായി അടുത്തയാഴ്ച ഹാജരാകാനാണ് നിര്‍ദേശം.
ഈ മാസം 14നാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹൈകോടതി ഡിവിഷന്‍ ബെഞ്ച് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ അപ്പീലുകള്‍ തള്ളിയ സാഹചര്യത്തിലാണ് ഇ.ഡി നടപടികള്‍ വേഗത്തിലാക്കിയത്. രണ്ട് ഇ.സി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താണ് ഇഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. മകള്‍ വീണക്ക് ലഭിച്ച തുക, പിണറായി വിജയന്റെ മുഖ്യമന്ത്രി പദവി ഉപയോഗിച്ചുള്ള രാഷ്ട്രീയ സ്വാധീനത്തിന് പകരമായി നല്‍കിയ കൈക്കൂലിയാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.
