Advertisement

കാസറഗോഡ് ജനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സിലും കന്നഡ ബലഗയും സംയുക്തമായി ‘നാട ഹബ്ബ’ കലാ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു.

By kcnchannel / October 17, 2026

ഈ വര്‍ഷത്തെ ദസറ ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കാസറഗോഡ്–കാസറഗോഡ് ജനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സിലും കന്നഡ ബളഗ യും സംയുക്തമായി ഈ വര്‍ഷത്തെ ദസറ ആഘോഷങ്ങളുടെ ഭാഗമായി ‘നാട ഹബ്ബ’ (നാട്ടു ഉത്സവം )കലാ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ് വി പരിപാടി ഉദ്ഘാടനം ചെയ്തു. ലേ സെക്രട്ടറി .ബാലസുബ്രഹ്‌മണ്യ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഡോ.ജനാര്‍ദ്ദന നായ്ക് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതം ആശംസിച്ചു.

ആര്‍എംഒ ഡോ.സന്ധ്യ, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ അരുണ്‍ റാം , നഴ്‌സിംഗ് സൂപ്രണ്ട് നിര്‍മല അഗസ്റ്റിന്‍, ജെ പി എച്ച് എന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീത കുമാരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബി. നാരായണ സ്വാഗതവും കിഷോര്‍ കുമാര്‍ നന്ദി പ്രകാശിപ്പിച്ചു. പ്രസ്തുത ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ ജിതേഷ് വി, ഡോ അരുണ്‍ റാം , എന്നിവരെ ആദരിച്ചു .തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.