ലോക കാഴ്ച ദിനം: ജില്ലാതല ഉദ്ഘാടനവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
ലോക കാഴ്ച ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. പിലിക്കോട് പി.സി.കെ.ആര്‍ വായനശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ ഹരിദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി നിഷ, വി ലീന, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ.വി ഗിരീഷ്, ജില്ലാ ഒഫ്താല്‍മിക് കോഓഡിനേറ്റര്‍ ഒ.എ അജിതകുമാരി, പി.സി.കെ.ആര്‍ കലാസമിതി സെക്രട്ടറി അഖില്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി ഹസീബ് സ്വാഗതവും ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി മഹേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ബോധവത്കരണ സെമിനാറില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ധ ഡോ. എസ് അപര്‍ണ, നീലേശ്വരം താലൂക്കാശുപത്രി ഒപ്ടോമെട്രിസ്റ്റ് അജീഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. നേത്ര പരിശോധന ക്യാമ്പിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗം നേതൃത്വം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കാസര്‍കോഡ്, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
എല്ലാ വര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം അന്ധത, കാഴ്ച സംരക്ഷണം, നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക കാഴ്ച ദിനം ആചരിക്കുന്നത്. ‘നിങ്ങളുടെ കണ്ണുകളെ നിങ്ങള്‍ സ്നേഹിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ കാഴ്ച ദിനാചരണത്തിന്റെ സന്ദേശം.
