Advertisement

സാക്ഷരതാമിഷന്‍ ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

By kcnchannel / October 19, 2026

സാക്ഷരതാമിഷനില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ കാസര്‍കോട് ഗവര്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സാക്ഷരതയുടെയും തുടര്‍വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം പൊതുജനങ്ങളിലാകെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തത്. മധൂര്‍, ബദിയടുക്ക എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് ഭവന സന്ദര്‍ശനത്തിലൂടെ പ്രചരണം നടത്തിയത്.

സാക്ഷരതാമിഷന്റെ വിവിധ കോഴ്സുകളെ പരിചയപ്പെടുത്തുകയും താത്പര്യമറിയിച്ചവരുടെ രജിസ്ട്രേഷന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കുകയുമാണ് ഭവന സന്ദര്‍ശനത്തിലൂടെ ചെയ്തതെന്ന് ടീം ലീഡര്‍ ദീക്ഷിത എസ്.കെ പറഞ്ഞു. ദീക്ഷിത എസ്.കെ, അമൃത കെ, അഞ്ജലി യു.സി, വിനിത വിനോദ്, യജ്ന എ.അല്‍വ എന്നിവരാണ് ഇന്റേണ്‍ഷിപ്പില്‍ പങ്കെടുത്തത്. സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി.രതീഷ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.