ഫ്രാന്‍സിലെ സാഹചര്യമല്ല ഇന്ത്യയിലേത്, ആരും അക്രമം നടത്തിയിട്ടില്ല’; സമരത്തിനെതിരായ പ്രചാരണം തള്ളി സിജെപി
ഫ്രാന്‍സിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ സമരത്തിനെതിരെ നടക്കുന്ന പ്രചാരണം സിജെപി രംഗത്ത്. ഫ്രാന്‍സിലെ സാഹചര്യവും ഇന്ത്യയിലേതുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.
ദില്ലി: ഫ്രാന്‍സിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ സമരത്തിനെതിരെ നടക്കുന്ന പ്രചാരണം തള്ളി കോക്റോച്ച് ജനതാ പാര്‍ട്ടി (സിജെപി). ജന്തര്‍ മന്തറില്‍ ഒരു മാസത്തിലധികം സമരം ഇരുന്നിട്ടും ആരും അക്രമം നടത്തിയില്ലെന്ന് സിജെപി ചൂണ്ടിക്കാട്ടി. ഫ്രാന്‍സിലെ സാഹചര്യവും ഇന്ത്യയിലേതുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. സമരക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തിയത് പൊലീസാണെന്നും സിജെപി പറഞ്ഞു.
നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ രാജ്യതലസ്ഥാനത്തെ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടവേള നല്‍കിയിരിക്കുകയാണ്. ദസറ ആഘോഷങ്ങള്‍ക്ക് ശേഷം സമരങ്ങള്‍ തുടരാനാണ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ തീരുമാനം. ഒക്ടോബര്‍ 25 മുതല്‍ രാംലീല മൈതാനത്ത് സമരം കടുപ്പിക്കാനാണ് കോണ്‍?ഗ്രസിന്റെ തീരുമാനം. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം പ്രതിഷേധവുമായി എന്എസ്യുഐ പ്രവര്‍ത്തകര്‍ രം?ഗത്തെത്തിയിരുന്നു.
സിജെപി നേതാക്കളുടെ ജാമ്യം പരിഗണിച്ചില്ല; അശുതോഷ് റാങ്കെയും സൗരവ് ദാസും ജയിലില്‍ തുടരും, ഭീഷണി സന്ദേശം ലഭിക്കുന്നെന്ന് മജിസ്ട്രേറ്റ്
അതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. കമ്മീഷന് ഒന്നടങ്കം രാജിവെക്കണമെന്ന് പറയുന്നവര്‍ സുപ്രീംകോടതിയില്‍ തെളിവ് നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കര്‍ണാടകത്തിലെ മഹാദേവപുരയെ കുറിച്ചുള്ള ആരോപണത്തിന് എന്തുകൊണ്ട് കോടതിയില്‍ തെളിവ് നല്‍കിയില്ലെന്നും ബിജെപി ചോദിച്ചു. തെളിവില്ലാതെ വാചക കസര്‍ത്ത് നടത്തുകയാണ് രാഹുല്‍ ഗാന്ധി എന്നും ബിജെപി കുറ്റപ്പെടുത്തി.അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെ എതിര്‍ത്ത് ഡിഎംകെയ്ക്ക് പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസും എത്തിയതില്‍ ബിജെപിക്ക് ആശങ്കയുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നിലപാട് മണ്ഡല പുനര്‍നിര്‍ണയ ബില്ല് നടപ്പാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്.
