ഫ്രാന്‍സിലെ പ്രതിഷേധം; പിന്നില്‍ ഗൂഢാലോചന, അക്രമങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല; പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
വര്‍ധിച്ചുവരുന്ന ജീവിത ചെലവുകള്‍ക്കെതിരെ നടന്ന ജനകീയ പ്രതിഷേധത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഫ്രാന്‍സില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ട്.തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പുള്ള സംഭവം ആസൂത്രിതമാണ്. അക്രമങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും തിരഞ്ഞെടുപ്പിന് ആറ് മാസം ബാക്കി നില്‍ക്കെയുണ്ടായ സംഭവങ്ങള്‍ ആസൂത്രിതമെന്നും മക്രോണ്‍ വ്യക്തമാക്കി. പ്രതിഷേധക്കാരും അക്രമികളും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. അക്രമികളെ വെറുതെ വിടില്ല. രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരണമെന്നും മക്രോണിന്റെ ആഹ്വാനം.
അതേസമയം, ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 2400 പിന്നിട്ടു. പാരീസ്, ലിയോണ്‍, മാഴ്‌സെ, ലിമോസ്, ലില്ലെ തുടങ്ങിയ നിരവധി പ്രമുഖ ഫ്രഞ്ച് നഗരങ്ങളില്‍ വലിയ രീതിയിലുള്ള അക്രമങ്ങളാണ് അരങ്ങേറിയത്. പാരീസിലെ തെരുവുകളില്‍ നിരവധി കാറുകള്‍ക്ക് തീയിടുകയും കടകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെടുകയും ചെയ്തു.
ലിമോസ് (Limoges) നഗരത്തിലെ 143 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ടൗണ്‍ ഹാള്‍ കെട്ടിടം പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു. ഇതിന്റെ മുകള്‍ഭാഗം തകര്‍ന്നുവീഴുകയും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
