മാസപ്പടി ഹവാല കേസില്‍ ദുബൈയില്‍ നിന്ന് വിവരം ശേഖരിക്കാന്‍ ഇഡി, ഹവാല വഴി പണം അയച്ച അക്കൗണ്ടുകളുടെ വിവരം തേടും
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും ഉള്‍പ്പെട്ട സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ ദുബൈയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇഡി ഒരുങ്ങുന്നു.
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസും പ്രതിയായ സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഹവാല കേസില്‍ ദുബൈയില്‍ നിന്ന് വിവരം ശേഖരിക്കാന്‍ ഇഡി നീക്കം തുടങ്ങി. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് തെളിവ് ശേഖരിക്കാനാവശ്യപ്പെട്ട് നല്‍കുന്ന ഡോക്യൂമെന്റായ ലെറ്റേഴ്‌സ് റോഗേറ്ററി കൈമാറും. പിഎംഎല്‍എ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയതിന് ശേഷം വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനാണ് തീരുമാനം. ദുബൈയിലെ ബന്ധപ്പെട്ട ഏജന്‍സികളോട് വിവരം തേടും. ഹവാല വഴി പണം അയച്ച അക്കൗണ്ടുകളുടെ വിവരം തേടും. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെ റിയാസ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഹവാല ഇടപാടുകള്‍ നടത്തിയെന്നാണ് ഇഡി ആരോപണം.
