മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇക്ബാലിന്, അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി ഊഷ്മളമായ സ്വീകരണം നല്‍കി
കഴിഞ്ഞ വെള്ളിയാഴ്ച അബുദാബി കാസര്‍കോട് കൂട്ടായ്മ സ്‌നേഹാദരവ് നല്‍കിയ മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇക്ബാലിന്, അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി നേതാക്കളും ഊഷ്മളമായ സ്വീകരണം നല്‍കി. മഞ്ചേശ്വരത്ത് നൂറോളം അന്തേവാസികളുള്ള ഷെയ്ഖ് സായിദ് ഓള്‍ഡ് ഏജ് ഹോം വിജയകരമായി നടത്തിക്കൊണ്ടുപോകുന്ന ഇര്‍ഫാന ഇക്ബാലിന്റെ മികച്ച സാമൂഹിക സേവനങ്ങളെയും മാനുഷിക പ്രവര്‍ത്തനങ്ങളെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി കൂട്ടായ്മകളും സംഘടനകളും അവര്‍ക്ക് സ്വീകരണം നല്‍കിയത്.
