Advertisement

ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ഹര്‍ദീപ് സിംഗ് പുരിയുടെ ചിത്രം ആയുധമാക്കി പ്രതിപക്ഷം; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

By kcnchannel / October 21, 2026

ഡല്‍ഹി: വിവാദലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഹര്‍ദീപ് സിംഗ് പുരിയുടെ വാദങ്ങള്‍ തെറ്റെന്ന് തെളിഞ്ഞെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഏത് തരം ആളുകളെയാണ് മോദി ചുറ്റും ഇരുത്തിയിരിക്കുന്നതെന്ന് കോണ്‍?ഗ്രസ് വിമര്‍ശിച്ചു. പ്രതിനിധി സംഘത്തോടൊപ്പമാണ് എപ്സ്റ്റീനെ കണ്ടതെന്ന് ഹര്‍ദീപ് സിം?ഗ് പുരി കള്ളം പറഞ്ഞെന്ന് ടിഎംസി എംപി മഹുവ മൊയിത്ര ആരോപിച്ചു. മറ്റുള്ളവരെ മേശക്കടിയില്‍ ഒളിപ്പിച്ചോയെന്നും മഹുവ മൊയ്ത്രയുടെ പരിഹാസം.

ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘത്തിനൊപ്പമാണ് ജെഫ്രി എപ്‌സറ്റീനെ കണ്ടതെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി മുമ്പ് നല്‍കിയ വിശദീകരണം. ഈ വാദം തെറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപിക്കുന്നത്. പുറത്തുവന്ന പത്തിനടുത്ത് ചിത്രങ്ങളില്‍ ഉള്ളത് എപ്സ്റ്റീനും ഹര്‍ദീപ് സിംഗ് പുരിയും മാത്രം. കൂടെയുണ്ടായിരുന്നവര്‍ മേശയ്ക്കടിയില്‍ ഒളിച്ചോ എന്ന് നേതാക്കള്‍ പരിഹസിച്ചു.

കുറ്റകൃത്യം നടത്തിയ അതേമുറിയില്‍ വച്ചാണ് ഹര്‍ദീപ് സിംഗ് പുരിയുമായുള്ള എപ്സ്റ്റീന്റെ കൂടിക്കാഴ്ചയെന്നും ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷം. ലൈംഗിക കുറ്റവാളിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടും മോദിയ്ക്കും അമിത് ഷായ്ക്കും മൗനമെന്ന് കോണ്‍ഗ്രസ്. ഈ സര്‍ക്കാരില്‍ നിന്ന് സ്ത്രീ സുരക്ഷയില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എഐസിസി ജനറല്‍ കെ സി വേണുഗോപാല്‍ ചോദിച്ചു. എന്നാല്‍ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ ഹര്‍ദീപ് സിംഗ് പുരിയും ബിജെപിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.