Advertisement

വിദ്യാര്‍ത്ഥികളില്‍ ആവേശത്തിരയിളക്കിഎസ്.ബി.എസ് ‘സ്പാര്‍ക്ക്’

By kcnchannel / October 22, 2026


കാസറഗോഡ് :
സമസ്ത സെന്റിനറിആഘോഷങ്ങളുടെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സ്പാര്‍ക്ക് ‘ സ്റ്റുഡന്‍സ് ക്യാമ്പ് നെല്ലിക്കട്ട മുഹിമ്മാത്ത് റാഷിദിയ്യ മദ്രസയില്‍ സമാപിച്ചു. രാവിലെ 10. 30 ന് ആരംഭിച്ച ക്യാമ്പില്‍ ജില്ലയിലെ 17 റെയ്ഞ്ചുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു. . സംസ്‌കാരം
ആത്മീയം,
കായികം സെക്ഷനുകളിലായി നടന്ന പരിപാടിയില്‍ ജില്ലാ മിഷനറി പ്രസിഡന്റ് അബ്ദുറഷീദ് അമാനി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് ഉല്‍ഘാടനം ചെയ്തു.
പ്രമുഖ കരിയര്‍ ട്രെയിനര്‍ അബ്ദുസമദ് യൂണിവേഴ്‌സിറ്റി,
സൈനുല്‍ ആബിദ് ഫാളിലി അല്‍ അര്‍ഷദി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
എസ്.ജെ .എം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം, എസ് എം എ ജില്ലാ സെക്രട്ടറി ബഷീര്‍ മങ്കയം, ഹമീദ് മൗലവി കാഞ്ഞങ്ങാട്,
ഫൈസല്‍ നെല്ലിക്കട്ട
ജില്ലാഎക്‌സാം സെക്രട്ടറി ഹനീഫ് സഅദി കാമില്‍ സഖാഫി, ട്രെയിനിംഗ് സെക്രട്ടറി റിഷാദ് സഖാഫി നെല്ലിക്കട്ട ,ഇല്‍യാസ് മൗലവി കൊറ്റുമ്പ, അബ്ദുല്‍ കരീം സഖാഫി കുണിയ , അഷ്റഫ് സഖാഫി തലേക്കുന്ന്, സുലൈമാന്‍ സഅദി കൊട്ടിയാടി, കെ എം കളത്തൂര്‍, സ്വഫ്വാന്‍ ഹിമമി, ഷാഹുല്‍ ഹമീദ് സഅദിസംബന്ധിച്ചു.
എസ് ജെ എം ജില്ലാ മിഷിനറി സെക്രട്ടറി സിയാദ് സഅദി സ്വാഗതവും
റിഷാദ് സഖാഫി നന്ദിയും പറഞ്ഞു