മനുഷ്യരില്‍ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാന്‍സില്‍ ഒരു മരണം
ലോകത്ത് ആദ്യമായി മനുഷ്യരില്‍ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു. ഫ്രാന്‍സിലാണ് കന്നുകാലികളില്‍ കണ്ടുവരുന്ന ഷാമോണ്ട വൈറസ് മനുഷ്യരില്‍ സ്ഥിരീകരിച്ചത്. കിഴക്കന്‍ ഫ്രാന്‍സിലാണ് രോ?ഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു.കുതിരകള്‍, ചെമ്മരിയാടുകള്‍, എന്നിവയില്‍ മുന്‍പ് ഷാമോണ്ട വൈറസ് കണ്ടെത്തിയിട്ടുണ്ടെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് അറിയിച്ചു. സ്ഥി?തിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അറിയിച്ചു.
ഓസ്ട്രിയ, ബെല്‍ജിയം, അയര്‍ലന്‍ഡ്, ഇറ്റലി, ലിച്ചെന്‍സ്‌റ്റൈന്‍, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, സ്ലൊവേനിയ, സ്‌പെയിന്‍, യുകെ ജേഴ്‌സി എന്നിവിടങ്ങളിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളില്‍ മൃഗങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
