ടിബറ്റില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത
ചൈനയിലെ ടിബറ്റില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തി. വടക്കന്‍ ടിബറ്റിലെ നാഗ്ക്വിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെയാണ് നാ?ഗ്ക്വില. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ഇന്ത്യന്‍ സമയം രാത്രി 8.03 നാണ് ഭൂചലനം ഉണ്ടായത്.
2024 ജനുവരിക്ക് ശേഷം ചൈനയില്‍ സംഭവിച്ച ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ടിബറ്റില്‍ രേഖപ്പെടുത്തി. അതേസമയം, നേപ്പാള്‍-ചൈന അതിര്‍ത്തിയിലെ പര്‍വതമേഖലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി ആഴ്ചകള്‍ക്ക് ശേഷമാണ് ഈ ഭൂചലനം സംഭവിച്ചിരിക്കുന്നത്. പ്രകൃതിദുരന്തത്തില്‍ 1,400-ലധികം ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.
