Advertisement

വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

By kcnchannel / October 23, 2026

കാസര്‍കോട് : തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുക, എസ്.ഐ.ആര്‍ പിന്‍വലിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് (WIM) കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ്റ്റാന്റ് ല്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പരിപാടി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റൈഹാനത്ത് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി സഫ്ര ഷംസു ,മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് താഹിറ അബ്ദുല്‍കാദര്‍ , കാസര്‍കോട് മണ്ഡലം സെക്രട്ടറി റംസീന ഫാറൂഖ് , ജില്ലാ വൈസ് പ്രസിഡന്റ് ഫസീന ഷബീര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വാര്‍ഡ് 14 ജനപ്രതിനിധി മിസ്രിയ സവാദ് എന്നിവര്‍ സംസാരിച്ചു.