സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്ഥാന്‍. കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കത്ത്. കരാര്‍ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സിന്ധു നദീ ജല കരാറില്‍ നിലവില്‍ ചര്‍ച്ചകള്‍ക്ക് താല്പര്യമില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരാര്‍ മരവിപ്പിച്ച നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
ഏപ്രില്‍ 22ന് നടന്ന പഹല്‍?ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കരാര്‍ മരവിപ്പിച്ചത്. കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് കത്തുകളാണ് പാകിസ്താന്‍ ഇന്ത്യയ്ക്ക് അയച്ചിരിക്കുന്നത്. ലോകബാങ്കിനോട് വിഷയത്തില്‍ ഇടപെടണമെന്ന് പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ലോകബാങ്ക് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു.
പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുര്‍താസയാണ് വിഷയത്തില്‍ ജല്‍ ശക്തി മന്ത്രാലയത്തിന് കത്തുകളയയ്ക്കുകയും ആ കത്തുകള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തതു. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പാകിസ്താനോട് വ്യക്തമാക്കിയിരുന്നു.