Home National അഹമ്മദാബാദ് വിമാന അപകടം; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന നടപടി തുടരുന്നു

അഹമ്മദാബാദ് വിമാന അപകടം; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന നടപടി തുടരുന്നു

by KCN CHANNEL
0 comment

അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന നടപടി തുടരുന്നു. ഇതുവരെ 135 പേരെയാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ബോയിംഗിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടാറ്റ സണ്‍സ് ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി. അപകടത്തില്‍പ്പെട്ട വിമാനം പറത്തിയ പൈലറ്റ് സുമീത് സബര്‍വാളിന്റെ മൃതദേഹം മുംബൈയില്‍ സംസ്‌കരിച്ചു

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബുകളിലാണ് ഡിഎന്‍എ പരിശോധന നടക്കുന്നത്. ഇരുപതോളം ഫോറന്‍സിക് വിദഗ്ധരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. തിരിച്ചറിഞ്ഞ 101 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയുടെതടക്കം മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന അമേരിക്കന്‍ സംഘം ഇന്നും സ്ഥലത്ത് പരിശോധന നടത്തി. ബ്ലാക്ക് ബോക്‌സിന്റെ പരിശോധനയും ഇന്ന് തുടരും.

ഗുരു ഗ്രാമിലെ എയര്‍ ഇന്ത്യ ആസ്ഥാനത്ത് വച്ചാണ് ബോയിംഗിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്റ്റെഫാനി പോപ്പും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരും കൂടിക്കാഴ്ച നടത്തിയത്. പൈലറ്റ് സുമീത് സബര്‍വാളിന്റെ മൃതദേഹം ഇന്ന് മുംബൈയില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്‌കരിച്ചു. അപകടം ഉണ്ടായ അഹമ്മദാബാദ് – ലണ്ടന്‍ ഗാറ്റ്വിക് വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചു. എ ഐ 171ന് പകരം 159 എന്ന നമ്പറാണ് വിമാനത്തിന് നല്‍കിയിരിക്കുന്നത്.

You may also like

Leave a Comment