Advertisement

ആസ്‌ക്ക് ആലംപാടി ജി സി സി പ്രീമിയര്‍ ലീഗ് സീസണ്‍ 4 ലോഗോ പ്രകാശനം ചെയ്തു

By kcnchannel / October 26, 2026

ദുബായ്: ആസ്‌ക്ക് ആലംപാടി ജി സി സി പ്രീമിയര്‍ ലീഗ് 2026 സീസണ്‍ 4-ന്റെ ലോഗോ പ്രകാശനം സേഫ് ലൈന്‍ ഗ്രൂപ്പ് എം ഡിയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, ആസ്‌ക്ക് ജി സി സി പ്രസിഡന്റ് മുഹമ്മദ് ആലംപാടിക്ക് ലോഗോ കൈമാറിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
പ്രത്യേകമായി സംഘടിപ്പിച്ച ചടങ്ങില്‍ ആദ്ര മെനത്ത്, യാസീന്‍ സി.എച്ച്., ഔഫു കുഹിത്താസ്, മുനീര്‍ ഖത്തര്‍, സിദ്ദി ബെല്‍പു എന്നിവര്‍ പങ്കെടുത്തു.

നവംബര്‍ 7-ന് അജ്മാനിലെ ഡോണ്‍ ഗ്രൗണ്ടില്‍ വെച്ചാണ് പ്രീമിയര്‍ ലീഗ് അരങ്ങേറുന്നത്. പ്രൗഢഗംഭീരമായ
പോളിറ്റ് ട്രോഫിക്കുവേണ്ടി വിവിധ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ വെല്‍ക്കം ഗ്രൂപ്പാണ്.

ആലംപാടിക്കാരുടെ കായിക ഐക്യവും സൗഹൃദവും കൂട്ടായ്മയും വിളിച്ചോതുന്ന ഈ പ്രീമിയര്‍ ലീഗ് ആവേശകരമായ മത്സരങ്ങള്‍ക്കും കായിക മികവിനും വേദിയാകുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.