കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റിയുടെ ചികിത്സാ സഹായം കൈമാറി
ആലംപാടി : കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റയുടെ ചികിത്സാ സഹായം നല്‍കുന്നതിന്റെ ഭാഗമായി പതിനൊന്നാം വാര്‍ഡിലെ ഒരു വ്യക്തിക്കുള്ള ചികിത്സാ സഹായം മുസ്ലിം ലീഗ് പതിനൊന്നാം വാര്‍ഡ് പ്രസിഡന്റ് മുഹമ്മദ് പൊയ്യയിലിന് കെഎംസിസി ജിസിസി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ് കൈമാറി . പതിനൊന്നാം വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി ,പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ കരുമാനം ,മുസ്ലിം ലീഗ് നേതാക്കളായ അബ്ദുല്‍ റഹ്‌മാന്‍ കാസി , ഷെരീഫ് ആലംപാടി , ഷെരീഫ് വൈറ്റ് ,കെഎംസിസി നേതാക്കളായ അബ്ദുല്ല എ ഐ ,സിദ്ദീക് ചൂരി , സിദ്ദീക് കുവൈത്ത് , മറ്റു മുസ്ലിം ലീഗിന്റെയും , യൂത്ത് ലീഗിന്റെയും കെഎംസിസി യുടേയും അംഗങ്ങളായ കലീല്‍ മലിയില്‍ , ഇര്‍ഫാന്‍ ഉമ്മര്‍ , സിദ്ദീക് കൂട് തുടങ്ങിയവര്‍ സംബന്ധിച്ചു .
