ഡല്‍ഹിയിലെ പുകമലിനീകരണം; നിര്‍മാണ, അറ്റകുറ്റ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
ഡല്‍ഹി: ഡല്‍ഹിയില്‍ പുകമലിനീകരണം രൂക്ഷം. നിര്‍മാണ, അറ്റകുറ്റ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം.നവംബര്‍ 5 മുതല്‍ എല്ലാത്തരം നിര്‍മാണ, അറ്റകുറ്റ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണം. നവംബര്‍ 20 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഓഫീസുകള്‍ നവംബര്‍ 5 മുതല്‍ 20 വരെ ഹൈബ്രിഡ് മോഡലില്‍ പ്രവര്‍ത്തിക്കും.
ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ നേരിട്ട് ഹാജരായാല്‍ മതിയാകും. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 229 ലെത്തി. ബുധനാഴ്ച രേഖപ്പെടുത്തിയ 228 നേക്കാള്‍ നേരിയ വര്‍ധനവാണിത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിവരപ്രകാരം നഗരത്തിലെ വായുനില നിലവില്‍ മോശം വിഭാഗത്തില്‍ തന്നെയാണ്.ഡല്‍ഹിയിലെ ഉത്തം നഗറിലാണ് ഏറ്റവും ഉയര്‍ന്ന മലിനീകരണം രേഖപ്പെടുത്തിയത്.
ഇവിടെ സൂചിക 339 ആണ്.മുന്‍ഡ്ക (336), ദ്വാരക സെക്ടര്‍ 8 (307) എന്നിവയാണ് തൊട്ടുപിന്നില്‍. സിആര്‍ആര്‍ഐ മഥുര റോഡ് (297), ജഹാംഗീര്‍പുരി (294), പഞ്ചാബി ബാഗ് (286), വിവേക് വിഹാര്‍ (277) എന്നിവിടങ്ങളിലും അന്തരീക്ഷ മലിനീകരണം അതിരൂക്ഷമാണ്. മറുഭാഗത്ത് ലോധീ റോഡിലാണ് ഡല്‍ഹിയില്‍ ഏറ്റവും കുറഞ്ഞ മലിനീകരണം രേഖപ്പെടുത്തിയത് (129). ഘോഗ (132), ഐഎംഡി ലോധീ റോഡ് (148) എന്നീ മേഖലകളിലും വായുനില ‘മിതമായ’ അവസ്ഥയിലാണ്.ഡല്‍ഹിയോട് ചേര്‍ന്നുള്ള അയല്‍ നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. നോയിഡയില്‍ 235-ഉം, മനേസറില്‍ 228-ഉം, ഗുരുഗ്രാമില്‍ 227-ഉം എക്യുഐ രേഖപ്പെടുത്തി. ഗ്രേറ്റര്‍ നോയിഡയില്‍ 209 ആണ് സൂചിക.
