സംസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് പുതിയ ബാറുകള്‍ക്ക് അനുമതി; റിപ്പോര്‍ട്ട് തേടി മന്ത്രി എം ലിജു
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് പുതിയ ബാറുകള്‍ക്ക് അനുമതി. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് തരം മാറ്റിയാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അനുമതി നല്‍കിയത്. ഉദ്യോഗസ്ഥ നടപടിയില്‍ എക്‌സൈസ് മന്ത്രിക്ക് അതൃപ്തി. എക്‌സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോര്‍ട്ട് തേടി എക്‌സൈസ് മന്ത്രി എം ലിജു. എറണാകുളം ജില്ലയില്‍ രണ്ടും കോട്ടയം ജില്ലയില്‍ ഒരു ബാറിനുമാണ് പുതിയതായി അനുമതി നല്‍കിയത്.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയും പുറത്തു വരുന്നതിനു മുന്‍പായി പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം നിലനില്‍ക്കെകയാണ് അനുമതി നല്‍കിയത്. ഇത് രണ്ടാമത്തെ തവണയാണ് സര്‍ക്കാരും മന്ത്രിയുമറിയാതെ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയത്. നേരത്തെ വീര്യം കൂടിയ വൈന്‍ ബേക്കറികള്‍ വഴി വില്‍ക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. മന്ത്രിയുടെ അറിവില്ലാതെയാണ് ഈ തീരുമാനം എടുത്തതെന്ന ആക്ഷേപത്തെ തുടര്‍ന്ന്, ബേക്കറികള്‍ വഴിയുള്ള വൈന്‍ വില്‍പ്പനയ്ക്കുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്നീട് മരവിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
