Advertisement

വിദ്യാര്‍ത്ഥി യുവജനങ്ങളെ ചേര്‍ത്ത് പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം.-പി പി കുഞ്ഞി കൃഷ്ണന്‍

By kcnchannel / October 31, 2026

മൊഗ്രാല്‍.ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന വിദ്യാര്‍ത്ഥി യുവജന സംഘടനകളെ ചേര്‍ത്തു പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രശസ്ത സിനിമാ നടന്‍ പിപി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും, ആതുരസേവന രംഗത്തേക്ക് പ്രവേശിച്ച ഇശല്‍ ഗ്രാമത്തിലെ ഡോക്ടര്‍മാര്‍ക്കും,ഉന്നത പരീക്ഷാ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും മൊഗ്രാല്‍ ദേശീയവേദി ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു.മുന്‍ പ്രസിഡണ്ട് ടി കെ അന്‍വര്‍ പരിപാടി വിശദീകരിച്ചു.കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ഖാദര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു.

ചടങ്ങില്‍ വെച്ച് ഇശല്‍ ഗ്രാമത്തിലെ കവി ശ്രേഷ്ഠന്‍ ‘സാഉക്കാര്‍ കുഞ്ഞിപ്പക്കി”യെ കുറിച്ചുള്ള കെ കെ അബ്ദു കാവുഗോളി എഴുതിയ പുസ്തക പരിചയപ്പെടുത്തലും നടന്നു. എഴുത്തുകാരനും, പ്രശസ്ത നോവലിസ്റ്റുമായ ബാലകൃഷ്ണന്‍ ചെര്‍ക്കളയാണ് പുസ്തകം പരിചയപ്പെടുത്തിയത്.മൊഗ്രാല്‍ റഹ്‌മാനിയ റസ്റ്റോറന്റിലെ ‘നടുമുറ്റത്ത്’പ്രത്യേകം തയ്യാറാക്കിയ വേദി ‘ജന്തര്‍ മന്ദറില്‍’ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ ഗവേഷണ രംഗത്ത് തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച മെക്കാനിക്കല്‍ എഞ്ചിനീയര്‍ മാഹിന്‍ സെയ്ഫ് നൗല്‍,ദേശീയ അവാര്‍ഡ് ജേതാവും മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ എം മനോജ് കുമാര്‍,ഇശല്‍ ഗ്രാമത്തില്‍ നിന്ന് ആതുര സേവന രംഗത്തേക്ക് പ്രവേശിച്ച ഡോ:ഫാത്തിമ സഫ്രീന, ഡോ:ഷഹല ബീബി,ഡോ:ഷഹല അബ്ബാസ്,മൊഗ്രാല്‍ സ്‌കൂളില്‍നിന്ന് 25 വര്‍ഷത്തെ സേവനത്തിന് ശേഷം ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകുന്ന സ്റ്റാഫ് സെക്രട്ടറി ഫാത്തിമ തസ്നീം,സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സീനിയര്‍ അസിസ്റ്റന്റ് ജാന്‍സി ചെല്ലപ്പന്‍, എന്നിവരെ ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി ആദരിച്ചു.മൊഗ്രാല്‍ ജിവി എച്ച്എസ്എസ് പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് കൊപ്പളം,എസ് എം സി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട റിയാസ് കരീം എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

മൊഗ്രാല്‍ സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും,എന്‍.എം.എം.എസ്, എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ വെച്ച് അനുമോദിച്ചു.

ചടങ്ങില്‍ എം മാഹിന്‍ മാസ്റ്റര്‍,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബല്‍ക്കീസ് എം ഗഫാര്‍, പഞ്ചായത്ത് അംഗം സബൂറ,കുബ്രാ ലത്തീഫ്( മലബാര്‍ അടുക്കള)നിസാര്‍ പെര്‍ വാഡ്, മാധ്യമപ്രവര്‍ത്തകന്‍ ജാബിര്‍ കുന്നില്‍, അബ്ദുള്ളകുഞ്ഞി ഖന്ന,അബ്ദു കാവുഗോ ളി,ബഷീര്‍ അഹമ്മദ് സിദ്ദീഖ്,സിദ്ധിഖലി മൊഗ്രാല്‍,സെഡ് എ മൊഗ്രാല്‍,സി എം ഹംസ,ടി എം ഷുഹൈബ്,അഹമ്മദലി കുമ്പള,ഹമീദ് കാവില്‍, ഹമീദ് ബദിയടുക്ക, ഖലീല്‍ മാഷ് കുമ്പള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പരിപാടിക്ക് മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഭാരവാഹികള്‍ നേതൃത്വം നല്‍കി.