Advertisement

എസ് ഡി പി ഐ തീരദേശ മുന്നേറ്റ യാത്ര: നവമ്പര്‍ 4ന്കാസര്‍കോട് മണ്ഡലം സായാന്ഹ പ്രയാണം നടത്തി

By kcnchannel / October 31, 2026

നെല്ലിക്കുന്ന് : തീരദേശ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തീരദേശ മേഖലയിലെ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുമായി SDPI സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. സിയാദ് നയിക്കുന്ന തീരദേശ മുന്നേറ്റ യാത്രയുടെ ഭാഗമായി SDPI കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന പ്രയാണം സംഘടിപ്പിച്ചു .

നെല്ലിക്കുന്ന് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രയാണത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തീരദേശ മേഖലയിലെ ജനങ്ങളും പങ്കെടുത്തു

തീരദേശ ജനത നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും തീരദേശത്തിന്റെ അവകാശങ്ങള്‍ക്കും വികസനത്തിനുമായി ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

മണ്ഡലം സെക്രട്ടറി മഹ്‌മൂദ് മഞ്ചത്തടുക്ക സ്വാഗതം പറഞ്ഞു
പ്രസിഡണ്ട് ബഷീര്‍ ബി ടി അധ്യക്ഷത വഹിച്ചു
ജില്ലാ ഓര്‍ഗനസിംഗ് സെക്രട്ടറി ഹാരിസ് ടി കെ ഉല്‍ഘാടനം ചെയ്തു മുനിസിപ്പല്‍ സെക്രട്ടറി നൗഷാദ് ചേരങ്കൈ നന്ദി പറഞ്ഞു

തീരം കാക്കാന്‍ sdpi
തീരദേശ മുന്നേറ്റ യാത്ര നവമ്പര്‍ 4 കാസറഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് 13 ന് തിരുവനദാപുരത്ത് അവസാനിക്കും

ഓരോ തീരദേശ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് അതിനെ ഒരു മെമ്മോറാണ്ടം ഉണ്ടാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും

കാസറഗോഡ് മണ്ഡലം സ്വീകരണം നവമ്പര്‍ 4 ന്. ഉച്ചക്ക് 12 മണിക്ക് ചേരങ്കൈ
കടപ്പുറത്ത് നടക്കും
അതോടൊപ്പം ചേരങ്കൈ ബ്രാഞ്ച് ഓഫീസ് ഉല്‍ഘടനവും നടക്കും

പരിപാടിയില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു

9895670201