Advertisement

ജില്ലാ പഞ്ചായത്ത് അനുവദിച്ച ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു.

By kcnchannel / October 31, 2026

ഇരിയണ്ണി: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഎച്ച് എസ് ഇ വിഭാഗത്തിന് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അനുവദിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ജില്ലാ പഞ്ചായത്ത് അംഗം ഒ വത്സല
വിതരണം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. എ. ജൂലി, മദര്‍ പിടിഎ പ്രസിഡന്റ് രചനാ രാജേഷ്, ബി. ഫസലുദ്ദീന്‍, എന്‍. സുധീഷ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡണ്ട് രാഘവന്‍ ബെള്ളിപ്പാടി അദ്ധ്യക്ഷത വഹിച്ചു.
വിഎച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ പി. സുചീന്ദ്രനാഥ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ടി ബേബി സുമതി നന്ദിയും പറഞ്ഞു.