32
മഞ്ചേശ്വരം : പതിനായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കനിയേരി അബ്ദുള്‍ ലത്തീഫ് മുഫിദാസിന്റെ മകന്‍ അജ്മല്‍ ഇര്‍ഫാനാണ് ( 23 ) അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന് കാറില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തി ക്കൊണ്ടുവരികയായിരുന്നു .കാറും കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപി, എ.എസ്. ഐ. സദന്‍, സി.പി.ഒ.മാരായ രജീഷ് കാട്ടാമ്പള്ളി , നിജിന്‍ കുമാര്‍, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പുകയില ഉത്പന്നങ്ങളും പ്രതിയെയും പിടികൂടിയത്.