Home Kasaragod വയനാടിന് തണലൊരുക്കാന്‍ മാസ്; രണ്ടു വീടുകള്‍ നിര്‍മിച്ചു നല്‍കും

വയനാടിന് തണലൊരുക്കാന്‍ മാസ്; രണ്ടു വീടുകള്‍ നിര്‍മിച്ചു നല്‍കും

by KCN CHANNEL
0 comment

വയനാട് ; ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വയനാടിന് തണലൊരുക്കാന്‍ മാസ്. പുനരധിവാസത്തിന്റെ ഭാഗമായി രണ്ടു വീടുകള്‍ നിര്‍മിച്ചു നല്‍കും.

മാസിന്റെ വാര്‍ത്താകുറിപ്പ് പൂര്‍ണ രൂപം

നടുക്കുന്ന കാഴ്ചകളാണ് വയനാട്ടില്‍ നിന്നും വരുന്നത്. പാതിരാത്രിയില്‍ പെരുമഴയില്‍ പോലും ഏറ്റവും മാതൃകാപരമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ദുരന്തത്തില്‍ നിന്നും രക്ഷപെട്ടവര്‍ക്ക് എത്തിക്കാനുള്ള വസ്തുവകകളുടെ കളക്ഷന്‍ ഉള്‍പ്പെടെയുള്ള ഏകോപനങ്ങള്‍ നടക്കുന്നു. അപകടത്തില്‍ നിന്നും രക്ഷപെടുന്നവരുടെ ദുഃഖവും നടുക്കവും പരിഹരിക്കാന്‍ നമ്മുക്ക് ആകില്ലെങ്കിലും പ്രായോഗികമായി അവര്‍ക്ക് നല്‍കാവുന്ന എല്ലാ സഹായങ്ങളും നല്‍കാന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാം.സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാവാന്‍ പ്രവാസി സമൂഹവും ബാധ്യസ്ഥരാണ്.ഈ ബോധ്യത്തില്‍ പുനരധിവാസത്തിന്റെ ഭാഗമായി രണ്ടു വീടുകള്‍ ‘മാസ്’ നിര്‍മിച്ചു നല്‍കും. കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.കൂടാതെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കരുതലാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിരമായി കഴിവിന്റെ പരമാവധി സഹായം എത്തിക്കാന്‍ മാസ് അംഗങ്ങളോടും, പ്രവാസി പൊതു സമൂഹത്തിനോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

മനുഷ്യന്‍-മനുഷ്യത്വം- മാനവികത-മാസ്.

ബിനു കോറോം,
ജനറല്‍ സെക്രട്ടറി,
മാസ്,സെന്‍ട്രല്‍ കമ്മിറ്റി.

You may also like

Leave a Comment