71
കാസര്‍കോട് : ജനമൈത്രി പോലീസിന്റെ സേവന – കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് ജനമൈത്രി പോലീസ് സന്നദ്ധ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ചെയ്തു വരുന്നത്. ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ഡിജിറ്റല്‍ ബി പി അപ്പാരറ്റ്‌സും കീമോ വാര്‍ഡിലേക്ക് ഷുഗര്‍ നോക്കുന്ന മിഷനും സമ്മാനിച്ചു.ഡപ്യൂട്ടി സുപ്രണ്ട് ഡോ ജമാല്‍ അഹ്‌മ്മദ് ഏറ്റുവാങ്ങി.ഡോ സൗമ്യ, മാഹിന്‍ കുന്നില്‍, സുജ, സാബിര്‍, മജീദ്, ജനമൈത്രി പോലീസുകാരായ സന്തോഷ്, കൃപേഷ് സംബന്ധിച്ചു.