ചികിത്സ സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: എരിയ്യപ്പാടി പ്രദേശത്തെ രോഗം കാരണം പ്രയാസമനുഭവിക്കുന്ന നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന് ചികിത്സാസഹായമായി ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനയ്യായിരം രൂപ(15000) നല്‍കി സഹായിച്ചു. ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജിസിസി മുന്‍ പ്രസിഡന്റ് ഇബ്രാഹിം മിഹ്‌റാജ് (ഉമ്പായി) ആസ്‌ക് ആലംപാടി ജനറല്‍ സെക്രട്ടറി ജിലാനിക്ക് കൈമാറി. ക്ലബ് കമ്മിറ്റി അംഗങ്ങളായ സലാം ലണ്ടന്‍. ബാതിക്ഷ അട്ക്കത്തില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Scroll to Top