76
ദുരന്ത ഭൂമിയിലേക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് ശിരിബാഗിലു ജി ഡബ്ല്യു എല്‍ പി സ്‌കൂള്‍ നല്ല പാഠത്തിന്റെ നേതൃത്വത്തില്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും, കുട്ടികളും, നാട്ടുകാരും കൈകോര്‍ത്തു.നല്ല പാഠം കോര്‍ഡിനേറ്റര്‍മാരായ സനീഷ ടീച്ചറുടെയും സാജിദ ടീച്ചറുടെയും നേതൃത്വത്തില്‍ ആവശ്യ സാധനങ്ങള്‍ ശേഖരിച്ചു.
പ്രധാനധ്യാപിക ശശികല ടീച്ചര്‍, പഞ്ചായത്ത് മെമ്പര്‍ സി എം ബഷീര്‍,പി ടി എ പ്രസിഡന്റ് സകരിയ കുന്നില്‍,എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് കലക്ടറേറ്റിലെ കളക്ഷന്‍ പോയിന്റില്‍ കൈമാറി. മദര്‍ പി ടി എ പ്രസിഡന്റ് ആബിദ പുളിക്കൂര്‍, വൈസ് പ്രസിഡണ്ട് പ്രദീപ്, സലീന എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ശിഹാബ്, റുക്സാന എന്നിവര്‍ സംബന്ധിച്ചു.