മൊഗ്രാല്‍ ദേശീയവേദി ഒരുക്കിയ തിരഞ്ഞെടുപ്പ് പ്രവചന മത്സരം:കെ പി അഷ്‌റഫ്,അര്‍ഷാദ് ഹുബ്ലി,ഫാത്തിമത്ത് ശരീഫ വിജയികള്‍.

മൊഗ്രാല്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കുമ്പള ഗ്രാമപഞ്ചായത്തില്‍ ശക്തമായ ത്രികോണ മത്സരങ്ങള്‍ നടന്ന വാര്‍ഡുകളിലെ പോലും വിജയികളെ മുന്‍കൂട്ടി പ്രവചിച്ച് 24/22 പോയിന്റുമായി മൊഗ്രാല്‍ സ്വദേശികളായ മൂന്നുപേര്‍ വിജയികളായി.

മൊഗ്രാല്‍ ദേശീയ വേദിയാണ് വോട്ടര്‍മാര്‍ക്കായി വോട്ടെടുപ്പ് ദിവസം വരെ ഓണ്‍ലൈന്‍ വഴി കുമ്പള ഗ്രാമപഞ്ചായത്തിലെ 24 വാര്‍ഡുകളിലെ വിജയികളെ പ്രവചിക്കാന്‍ അവസരം ഒരുക്കിയത്.ഇതില്‍ 22 വാര്‍ഡുകളിലെ വിജയികളെ കൃത്യമായി പ്രവചിച്ച് 22 മാര്‍ക്ക് നേടി 3 പേര്‍ വിജയികളായത്.നാങ്കി റോഡിലെ കെ പി അഷ്‌റഫ്,മീലാദ് നഗറിലെ അര്‍ഷാദ് ഹുബ്ലി,ഫാത്തിമത്ത് ശരീഫ എന്നിവരാണ് വിജയികളായത്.കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ മുന്നൂറില്‍പ്പരം വോട്ടര്‍മാര്‍ പ്രവചന മത്സരത്തില്‍ പങ്കെടുത്തു.

വിജയികള്‍ക്ക് അടുത്തമാസം ആദ്യവാരം പൊതു പരിപാടിയില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കുമെന്ന് ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി എന്നിവര്‍ അറിയിച്ചു.

ഫോട്ടോ:മൊഗ്രാല്‍ ദേശീയവേദി ഒരുക്കിയ കുമ്പള ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തില്‍ വിജയികളായ കെ പി അഷ്‌റഫ് മൊഗ്രാ ല്‍,അര്‍ഷാദ് ഹുബ്ലി, ഫാത്തിമ ശരീഫ.

Scroll to Top