ചെങ്കളിയന്‍ ഫെസ്റ്റ് നാളെ മെഹ്ഫില്‍ രാവോടെ സമാപിക്കും

ഷാര്‍ജ: ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ചെങ്കളീയന്‍ ഫെസ്റ്റിന് സമാപന സംഗമം മെഹ്ഫില്‍ രാവ് നാളെ (19 വെള്ളി ) കെഎംസിസി ഹാളില്‍ നടക്കും, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ പാര്‍ട്ടി മത്സരിച്ച മുഴുവന്‍ വാര്‍ഡിലെ വിജയാഘോഷവും ഫാമിലി മീറ്റും ഗ്രീന്‍സ്റ്റാര്‍ മിഡില്‍ ഈസ്റ്റ് ടീമിന്റെ മുട്ടിപ്പാട്ടും സംഗമത്തിന് മറ്റുകൂട്ടും, 2025 ജനുവരി 1ന് ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ സി റ്റി അഹമ്മദലി സാഹിബ് ഉദ്ഘാടനം നിര്‍വഹിച്ച് തുടക്കം കുറിച്ച ചെങ്കളിയന്‍ ഫെസ്റ്റ് 12 ഇന്ന പരിപാടിയായ നസീമു റഹ്‌മ സര്‍ഗ്ഗ വേദി സാശ്രയം സാംസ്‌കാരിക സദസ്സ് ഇന്‍ആശ് ജല യാത്ര സല്യൂട്ട് എജുകെയര്‍ സേവ സമ്മാന്‍ എന്നിവ അതില്‍ ചിലത് മാത്രം, കാസര്‍ഗോഡ് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മഹമൂദ് MAH മുഖ്യാതിഥിയായി പങ്കെടുന്ന സമാപന സംഗമത്തില്‍ ഷാര്‍ജ കെഎംസിസി സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും

Scroll to Top