19/12/2025 ദമാം ഗാസ റസ്റ്റോറന്റില്‍ വെച്ച് നടന്ന ജമാഅത്ത് കമ്മിറ്റി ജനറല്‍ബോഡി യോഗത്തില്‍ 2026 – 28 ലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.
വൈസ് പ്രസിഡന്റ് എസ് അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ഖാസി മുഹമ്മദ് സാഹിബ് ഉത്ഘാടനം ചെയ്ത യോഗത്തില്‍ സെക്രട്ടറി ജമാല്‍ ആലംപാടി സ്വാഗതം പറയുകയും പഴയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.
പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രണം ലത്തീഫ് സി എ നിര്‍വഹിച്ചു.
പ്രസിഡന്റ്: ജമാല്‍ ആലംപാടി
ജനറല്‍ സെക്രട്ടറി:
കബീര്‍ മിഹ്‌റാജ്
ട്രഷറര്‍: എസ് അബ്ദുല്ല
മറ്റു സഹഭാരവായികളെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മിറ്റിയുടെ കാലയളവില്‍ആലംപാടി പ്രദേശത്ത് 40 ലക്ഷത്തോളം രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് ചെയ്തുവന്നത് ഏതൊരു കമ്മിറ്റിക്കും മാതൃകയായ പ്രവര്‍ത്തനമാണ് കാഴ്ച വെക്കാന്‍ സാധിച്ചിട്ടുള്ളത്.
1981ല്‍ കമ്മിറ്റി നിലവില്‍ വന്നത് മുതല്‍ നമ്മുടെ നാടിനും, സമൂഹത്തിനും പറഞ്ഞാല്‍ തീരാത്ത, വിലമതിക്കാനാവാത്ത സേവനങ്ങളാണ് ചെയ്തു വന്നിരുന്നത്.
യോഗത്തില്‍ ഖാസി മുഹമ്മദ്, അബ്ദുള്ള എസ്, മുനീര്‍ മിഹ്‌റാജ്, അബു ഉമ്മര്‍,റിയാസ് മിഹ്‌റാജ്, ലത്തീഫ് സി എ, മുഹമ്മദ് എസ് എ, ഹാരിസ് എസ്, ലത്തീഫ് ബദ്രിയ,ഹാരിസ് സി എം, മുനീര്‍ പാറക്കതൊട്ടി, ഖലീല്‍ ചട്ടഞ്ചാല്‍, നജീബ് ഇസ്സത്ത് നഗര്‍, അമീര്‍ മിഹ്‌റാജ്, മുസ്തു മിഹ്‌റാജ് , മുഹമ്മദ് ഇക്ബാല്‍, ഷംസു എസ് എ, മുനീര്‍ പടിഞ്ഞാറമൂല, ഉനൈസ് എര്‍മാളം, അറഫത്ത് കല്‍പ്പര, കാദര്‍ എര്‍മാളം, മുഹമ്മദ് ഷഹസാദ്, അഹമ്മദ് ഷഹബാസ്,
എന്നിവര്‍ പങ്കെടുത്തു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി കബീര്‍ മിഹ്‌റാജ് നന്ദി പറഞ്ഞു




