കാഞ്ഞങ്ങാട് കാസര്‍കോട് കോടതികളിലും നീലേശ്വരത്ത് മദ്യശാലയിലുമുള്‍പ്പെടെ സംസ്ഥാനത്തി
ന്റെ വിവിധ ഭാഗങ്ങളില്‍
15 ലേറെ കവര്‍ച്ചകള്‍ നടത്തിയ പ്രതിയാണ് അറസ്റ്റിലായത്. കണ്ണൂര്‍ ചൊക്ലി പെരിങ്ങത്തൂര്‍ കരിയാട് പടന്നക്കര സ്വദേശി സനീഷ് ജോര്‍ജ് എന്ന സനലിനെയാണ് (44) അറസ്റ്റ് ചെയ്തത്. നിലവില്‍ കോഴിക്കോട് താമസിച്ചിരുന്ന പ്രതിഗൂഗിള്‍ മാപ്പ് നോക്കിയാണ് കവര്‍ച്ച ചെയ്യേണ്ട സ്ഥലവും സ്ഥാപനങ്ങളും തിരഞ്ഞെടുത്തിരുന്നത്. കഴിഞ്ഞയാഴ്ച കാസര്‍കോട് കോടതിയില്‍ കവര്‍ച്ച നടത്തിയ പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചത് കേസില്‍ തുമ്പായി . വിദ്യാനഗറിലെ മരമില്ല് കുത്തി തുറന്ന് മൂന്ന് ലക്ഷത്തോളം രുപകവര്‍ച്ച ചെയ്തത് സനീഷ് ജോര്‍ജാണ്. ഒരു മാസം മുന്‍പ് ഹോസ്ദുര്‍ഗ് കോടതിയില്‍ കവര്‍ച്ചക്ക് ശ്രമിച്ചു. രണ്ടാഴ്ച മുന്‍പ് നീലേശ്വരത്ത് മദ്യശാല കുത്തി തുറന്ന് കവര്‍ച്ച നടത്തിയതും സനീഷ് ജോര്‍ജ്ജെന്ന് പൊലീസ് പറഞ്ഞു. പഴയങ്ങാടി ബീവറേജ് ധര്‍മ്മടത്ത് സ്‌കൂളിലും പോസ്റ്റ് ഓഫീസിലും പ്രതികവര്‍ച്ചകള്‍ നടത്തി. നാദാപുരം കോടതി പോസ്റ്റ് ഓഫീസ് വെള്ളമുണ്ട സ്‌കൂളിലും പോസ്റ്റ് ഓഫീസിലും വയനാട് സുല്‍ത്താന്‍ ബത്തേരി കോടതി പാലക്കാട് കസബ
പോസ്റ്റ് ഓഫീസ്, കൊയിലാണ്ടി പോസ്റ്റ് ഓഫീസ്, ബാങ്ക്, കാസര്‍കോട് സ്‌കൂളിലുള്‍പ്പെടെ സനല്‍ ജോര്‍ജ് കവര്‍ച്ച നടത്തി. 15 കേസുകള്‍ ഇതോടെ തെളിയിക്കപ്പെട്ടു. പ്രതി നേരത്തെ ജയിലിലായിരുന്നു. ജില്ലാ പൊലീസ് മേധാവി പി. ബിജോയി, അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ഡി.വൈ എസ്.പി സി.കെ. സുനില്‍ കുമാര്‍, വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ വി. രാമകൃഷ്ണന്‍, വിജയന്‍ മേലത്ത്, സി.സി. ബിജു, വി.കെ. പ്രസാദ്, പി. നാരായണന്‍, അബ്ദുള്‍ സലാം, പി. റോജന്‍, എം. ടി. രജീഷ്, കെ.സി.ഷിനോയ്, വിവി. ശ്യാം ചന്ദ്രന്‍, ഗണേഷ് കുമാര്‍, കെ വി . അജിത്ത്, ഹരിപ്രസാദ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുന്നു
ഗൂഗിള്‍ മാപ്പ് നോക്കി കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍
33