കുമ്പള.സമൂഹത്തില്‍ ആതുര ശുശ്രൂഷ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നന്മയുടെ പ്രതീകങ്ങളാണെന്ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ആധ്യക്ഷന്‍ അഷ്റഫ് കര്‍ള അഭിപ്രായപ്പെട്ടു.
കുമ്പള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്ഥലം മാറി പോകുന്ന മെഡിക്കല്‍ ഓഫീസര്‍ ചാര്‍ജുള്ള ഡോ.ദീപ്തിക്കുള്ള യാത്രയപ്പ് സംഗമത്തില്‍ ഉപഹാരം സമര്‍പ്പിച്ച് മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും
കൊവിഡ്, നിപ്പ പോലുള്ള ദുരന്ത മുഖത്ത് ഇവര്‍ കാഴ്ചവച്ച സമര്‍പ്പണവും ത്യാഗസന്നദ്ധതയും ഓര്‍ത്ത് ഓരോ മലയാളിയും അഭിമാന പൂരിതമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ ഉദ്ഘാടനം ചെയ്തു. ഡോ.അശ്വതി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം സുകുമാര കുതിരപ്പടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അകില്‍, സീനിയര്‍ ക്ലര്‍ക്ക് ഇബ്രാഹീം, രത്‌നമ്മ, എന്നിവര്‍ സംസാരിച്ചു.ഫാര്‍മസിസ്റ്റ് രഷ്മി സ്വാഗതം പറഞ്ഞു.
ആതുര സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നന്മയുടെ പ്രതീകങ്ങള്‍ :അഷ്‌റഫ് കര്‍ള
29