ക്രിസ്തുമസ് ദിനത്തില്‍ കലണ്ടര്‍ പുറത്തിറക്കി കുടുംബശ്രീ

ബേക്കല്‍ : കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാമിഷന്‍ പുറത്തിറക്കിയ 2026 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. കലണ്ടര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന് നല്‍കിക്കൊണ്ട് കുടുംബശ്രീ സംസ്ഥാന മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐഎഎസ് കുടുംബശ്രീ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കുടുംബശ്രീ പുറത്തിറക്കുന്ന ബ്രാന്‍ഡഡ് കറി പൗഡറുകളുടെ ലോങ്ഞ്ചിങ്ങും വേദിയില്‍ വച്ച് നടന്നു. സംരംഭകരില്‍ നിന്നും എച്ച് ദിനേശന്‍ ഐഎഎസ് കറി പൗഡര്‍ ഏറ്റു വാങ്ങിക്കൊണ്ട് ലോങ്ഞ്ചിങ് നിര്‍വഹിച്ചു.

കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങളും പ്രവര്‍ത്തനങ്ങളും കലണ്ടറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ വിവിധ പരിപാടികളുടെ ഫോട്ടോകള്‍ ഉള്‍പെടുത്തിയ കലണ്ടര്‍ രൂപ കല്പന ചെയ്തത് സ്വാതി ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസാണ്.

കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരായ സി എച്ച് ഇക്ബാല്‍, കിഷോര്‍കുമാര്‍, ഡി ഹരിദാസ്, പുതുമ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ സനൂജ, ഐഫ്രം ഡയറക്ടര്‍ വി സജിത്ത് എന്നിവര്‍ സംസാരിച്ചു. കൊറഗ അസിസ്റ്റന്റ് പ്രൊജക്റ്റ് കോഡിനേറ്റര്‍ എസ് യദു രാജ് സ്വാഗതവും ബ്ലോക്ക് കോഡിനേറ്റര്‍ എ ജ്യോതിഷ് നന്ദിയും പറഞ്ഞു.

പരിപാടിയില്‍ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷവും നടന്നു

Scroll to Top