കേരള യാത്ര പ്രചരണം വിളിച്ചോദി എസ് ബി എസ് സൈക്കിള്‍ റാലി

കളത്തൂര്‍: മദീന മഖ്ദൂം മദ്‌റസത്തുല്‍ ബദരിയ്യ എസ് ബി എസ് വിദ്യാര്‍ത്ഥി കളുടെ നേതൃത്വത്തില്‍ നടത്തിയ കേരള യാത്ര പ്രചരണ സൈക്കിള്‍ റാലി സമാപിച്ചു.

ജനുവരി 1 ന് കാസറഗോഡ് ചെര്‍ക്കളയില്‍ നിന്ന് ആരംഭിക്കുന്ന കേരള യാത്ര 16ന് തിരുവനന്തപുറത്ത് സമാപിക്കും
യാത്രയുടെ പ്രചരണ ഭാഗമായി മദ്‌റസ എസ് ബി എസ് നേതൃത്വത്തില്‍ വിവിധ പരിപാടികലാണ് നടന്നു വരുന്നത്
പ്രചരണം ദിനം, ഗൃഹ സന്ദര്‍ശനം, സ്റ്റുഡന്റസ് അസംബ്ലി, പോസ്റ്റര്‍ രചന, സ്തൂഭം,
തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയായി

സൈക്കിള്‍ റാലി സദര്‍ മുഅല്ലിം കെ.എം കളത്തൂര്‍ ഫ്‌ലോഗ് ഓഫ് ചെയ്തു
ഹമീദ് മുസ്ലിയാര്‍, സിറാജ്ജുദ്ദീന്‍ അഹ്‌സനി പ്രസംഗിച്ചു

എസ് ബി എസ് ഭാരവാഹികളായ
മുഹമ്മദ് സലീത്ത്, ഇബ്രാഹിം തൗസീഫ്, മുഹമ്മദ് റുമൈസ്, അബ്ദുല്‍ ഫലാഹ്, അഹ്‌മദ് റബീഹ്, മുഹമ്മദ് മിന്‍ഹാജ്, മുഹമ്മദ് ഷറഫുദ്ദീന്‍, മുഹ്യദ്ദീന്‍ ഷാസില്‍, സഹദ് അബ്ദുല്‍ റഹ്‌മാന്‍, യൂസുഫ് റിഫാഅത്ത്, ആസിഫ് അലി, നേതൃത്വം നല്‍കി.

Scroll to Top