തിരുവനന്തപുരത്ത് വച്ച് 26/10/25 ഞായറാഴ്ച നടന്ന സംസ്ഥാനതല റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിയ പിടിഎം എയുപി സ്‌കൂള്‍ ബെദിരയിലെ മുഹമ്മദ് സാഹിദിനെയും,കായികാധ്യാപകന്‍ നിഖില്‍ മാസ്റ്ററെയും,കോച്ച് അബ്ദുല്‍ ഷുക്കൂര്‍ തങ്ങളെയും പിടിഎ കമ്മിറ്റി അനുമോദിച്ചു.പരിപാടിയില്‍ അധ്യക്ഷ സ്ഥാനം പിടിഎ പ്രസിഡണ്ട് സലാഹുദ്ദീന്‍ വഹിച്ചു.പരിപാടി സ്‌കൂള്‍ മാനേജര്‍ സി എ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഷഫീര്‍ പഠിപ്പില്‍,മദര്‍ പിടിഎ പ്രസിഡണ്ട് നസീമ മുനീര്‍, മദര്‍ പിടിഎ വൈസ് പ്രസിഡണ്ട് റുബീന,റിഷാദ് പള്ളം,റഫീഖ് നായര്‍മൂല, കാസിം ചാല ,സിഐ എ സലാം ,ബി കെ അബ്ദുറഹ്‌മാന്‍,സതീഷ് മാസ്റ്റര്‍,സുനില്‍ മാസ്റ്റര്‍,അബ്ദുള്ള മാസ്റ്റര്‍,യൂനുസ് മാസ്റ്റര്‍,സൗമ്യ ടീച്ചര്‍,മുഹമ്മദ് സഈദ് മാസ്റ്റര്‍,ഷിജി കൃഷ്ണ ടീച്ചര്‍,തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.കൂടാതെ സ്വാഗതം ഹെഡ്മിസ്ട്രസ് രോഷ്നി ടീച്ചറും നന്ദി സ്റ്റാഫ് സെക്രട്ടറി റെസ്ലി ടീച്ചറും അറിയിച്ചു.
സംസ്ഥാന റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ ബെദിര സ്‌കൂളിലെ മുഹമ്മദ് സാഹിദിനെ അനുമോദിച്ചു.




