ക്യാന്‍സര്‍ ഒരു മാറാരോഗമല്ലെന്ന് ഡോ ജോണ്‍ ജെ ആലപ്പാട്ട്

കാസറഗോഡ്,
ആസ്‌ക് ആലംപാടി
കെട്ടിടം ഉദ്ഘാടനത്തിന്റെ ഭാഗമായി ക്യാന്‍സര്‍ ബോധവല്‍കരണ ക്ലാസ്സ് നടത്തി, ആസ്‌ക് പ്രസിഡന്റ് സിദ്ദീഖ് എമ്മിന്റെ അധ്യക്ഷതയില്‍ വിദ്യാനഗര്‍ എസ്ഐ വിജയന്‍ മേലത് ഉദ്ഘാടനം ചെയ്തു, ഡോ ജോണ്‍ ജെ ആലപ്പാട്ട്(ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കോഴിക്കോട്) ക്ലാസ്സിന് നേതൃത്വം നല്‍കി ക്യാന്‍സര്‍ ഒരു മാറാരോഗമല്ലെന്നും ശരിയായ രീതിയില്‍ ചികിത്സിച്ചാല്‍ രോഗം ബേധമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ക്യാന്‍സറിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി ആസ്‌ക് ജനറല്‍ സെക്രട്ടറി ജീലാനി സ്വാഗതവും ട്രഷറര്‍ റഫീഖ്, നന്ദിയും പറഞ്ഞു.ആസ്‌ക് ജി സി സി കമ്മിറ്റി ട്രഷറര്‍ ദാവൂദ് മിഹ്‌റാജ് ആശംസ പ്രസംഗം നടത്തി, ആസ്‌ക് മെഡിക്കല്‍ ടീം അംഗങ്ങളായ, സകരിയ കുറ്റിക്കോല്‍ ഉമ്മര്‍, സിദ്ദീഖ് ബിസ്മില്ല, മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Scroll to Top