ബേക്കല്‍ ഫെസ്റ്റ് ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് നടപടി

ജില്ലാ പോലീസ് മേധാവി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിക്കും

ബേക്കല്‍ ഫെസ്റ്റ് വീക്ഷിക്കാന്‍ ജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 30, 31 തീയതികളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിക്കും. ബീച്ച് ഫെസ്റ്റ് നടക്കുന്ന പാര്‍ക്കിലും പരിസരങ്ങളിലും ദുരന്തം ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കെ. ഇമ്പശേഖര്‍ ഐ എ എസ്
ജില്ലാകളക്ടര്‍
കാസറഗോഡ്

Scroll to Top